ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 40425 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 681 മരണം. കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു.

  • 20/07/2020

ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 40425 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 681 പേർക്ക് ജീവൻ നഷ്ടമായി. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം11 ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 1118043 പേർക്കാണ്. 700087 പേർ ഇതുവരെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. 27497 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധ മൂലം മരിച്ചത്.

Related News