പൊതുമാപ്പ് രജിസ്ട്രേഷന്‍ തിയ്യതികളില്‍ മാറ്റം; ബംഗ്ലാദേശികള്‍ക്ക് ഏപ്രിൽ 11 മുതൽ 15 വരെയും ഇന്ത്യക്കാര്‍ക്ക് ഏപ്രിൽ 16 മുതൽ 20 വരെയും

  • 09/04/2020

കുവൈത്ത് സിറ്റി: പൊതുമാപ്പ് രജിസ്ട്രേഷന്‍ തിയ്യതികളില്‍ മാറ്റം വരുത്തിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. ഏപ്രിൽ 11 മുതൽ 15 വരെ നാല് ദിവസം ബംഗ്ലാദേശികള്‍ക്കും ഏപ്രിൽ 16 മുതൽ 20 വരെ അഞ്ചുദിവസങ്ങള്‍ ഇന്ത്യക്കാർക്കുമാണ് ​ രജിസ്​ട്രേഷന്​ അനുവദിക്കുക.ഇന്ത്യയിൽ ഏപ്രിൽ 14 ​വരെ ലോക്​ ഡൗൺ നിലവിലുള്ള സാഹചര്യത്തിൽ മുമ്പ് പ്രഖ്യാപിച്ച തീയതി പ്രയാസമാവുമെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചതനുസരിച്ചാണ് ​​ തീയതി മാറ്റിയതെന്നാണ് കരുതുന്നത്. പുരുഷന്മാർക്ക്​ ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേൾസ് സ്‌കൂൾ, ജലീബ്​ അൽ ശുയൂഖ്​ ബ്ലോക്ക്​ നാല്​ സ്​ട്രീറ്റ്​ 250ലെ നയീം ബിൻ മസൂദ്​ ബോയ്​സ്​ സ്​കൂൾ എന്നിവിടങ്ങളിലും സ്​ത്രീകൾക്ക്​ ഫർവാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അൽ മുത്തന്ന ബോയ്സ് സ്‌കൂൾ, ജലീബ്​ അൽ ശുയൂഖ്​ ബ്ലോക്ക്​ നാല്​ സ്​ട്രീറ്റ്​ 200ലെ റുഫൈദ അൽ അസ്​ലമിയ ഗേൾസ്​ സ്​കൂൾ എന്നിവിടങ്ങളിലുമാണ്​ രജിസ്​ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്​. രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയാണ് പ്രവർത്തന സമയം.

കുവൈത്തിലെ വാർത്തകൾക്കും വിശേഷങ്ങൾക്കും കളേഴ്സ് ഓഫ് കുവൈറ്റ് ഒഫീഷ്യൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/L1dthIkd7NMBPZ9AriKgIc

Related News