കുവൈത്ത് സിറ്റി: കൊറോണ ഭീഷണിയുടെ സാഹചര്യത്തില്‍ നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസ് ആരംഭിക്കുവാന്‍ അനുമതി നല്കുമെന്ന് മന്ത്രിസഭ ഉപസമിതി തീരുമാനിച്ചു. ഇതോടെ രാജ്യത്ത് നിന്ന് മടങ്ങിപ്പോകനാവാതെ .നിന്നിരുന്ന വിദേശികള്‍ക്ക് അവരുടെ മാതൃ രാജ്യത്തേക്ക് യാത്ര തിരിക്കുവാന്‍ സാധിയ്ക്കും. പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് കുവൈത്ത് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്താതെന്ന് കരുത്തുന്നു. ഇതോടെ പൊതുമാപ്പിന്‍റെ ആനുകൂല്യം ഇന്ത്യയടക്കമുള്ള വ്ദേശികള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കും. യാത്രാവിമാനങ്ങൾ നിർത്തിയതോടെ നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ സമയമെടുക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?