ഈദ് അവധി ദിവസങ്ങളില്‍ മാളുകളും ഷോപ്പിംഗ് സെന്‍ററുകളും സന്ദര്‍ശിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധന.

  • 17/05/2021

കുവൈത്ത് സിറ്റി: ഈദ് അല്‍ ഫിത്തര്‍ അവധി ദിവസങ്ങളില്‍ മാളുകളും ഷോപ്പിംഗ് സെന്‍ററുകളും സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. പൗരന്മാരും പ്രവാസുകളുമായി നിരവധി പേരാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മാളുകളിൽ വിവിധ സൗകര്യങ്ങള്‍ ആഘോഷിക്കാന്‍ എത്തിയത്. 

തീയറ്ററുകള്‍ തുറന്നതും എല്ലാത്തരം റെസ്റ്റെറെന്‍റുകളിലും മറ്റും ഇരുന്ന് കഴിക്കുന്നത് ഒഴിവാക്കി ഡെലിവറി, ടേക്ക് എവേ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതും വില്‍പ്പന വർധിക്കുന്നതിന്  കാരണമായതായി പ്രമുഖ കമ്പനികള്‍ വ്യക്തമാക്കി. അവന്യൂസ്, 360 മാള്‍, മറീന മാള്‍ തുടങ്ങിയവ സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍30 മുതല്‍ 70 ശതമാനം വരെ ഉയര്‍ച്ച ഉണ്ടായതായാണ് കണക്കുകള്‍. 

സന്ദര്‍ശകര്‍ ശരാശരി ഒരാള്‍ ചെലവാക്കിയത് ഒന്ന് മുതല്‍ 50 കുവൈത്തി ദിനാര്‍  വരെയാണ്. സന്ദര്‍ശകരുടെ എണ്ണത്തില്‍ പ്രത്യേകിച്ച് രാവിലെ സമയങ്ങളില്‍ കൂടുതല്‍ സ്ത്രീകളായിരുന്നു. ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും യുവാക്കളാണ് എത്തിയത്. അതേസമയം, 70 ശതമാനം പേയ്മെന്‍റുകളും ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴിയായിരുന്നു.

Related News