ജറുസലേമിനായി 100 മില്യൺ ദിനാർ; ബില്ലുമായി കുവൈത്ത് എം പി.

  • 17/05/2021

കുവൈത്ത് സിറ്റി: ഗാസയ്ക്കും പാലസ്ഥീനുമെതിരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി കുവൈത്ത് എം പിമാർ. ആക്രമണത്തെ അപലപിച്ച എംപിമാർ ബില്ലും അവതരിപ്പിച്ചു. ജറുസലേമിനായി 100 മില്യൺ സമാഹരിക്കണമെന്ന ബില്ലാണ് എം പി സെയ്ബ് അൽ മുത്തൈരി സമർപ്പിച്ചത്. 

ഇതിൽ 50 ശതമാനം പൊതു സ്ഥാപനങ്ങളും 25 ശതമാനം വീതം സ്വകാര്യ, ഷെയർ കൈവശമുള്ള കമ്പനികളും എൻജിഒകളും വ്യക്തികളും വഹിക്കണം. വിദേശകാര്യ മന്ത്രി തന്നെ ഫണ്ടിന്റെ മേൽനോട്ടം വഹിക്കുകയും അതിന്റെ ഡയറക്ടർ ബോർഡ് ചെയർമാനാകുകയും ചെയ്യണമെന്നും ബില്ലിൽ പറയുന്നു. 

ഇസ്ലാമിക, അന്തർദേശീയ സംഘടനകളുമായി ഏകോപിപ്പിച്ച് ജറുസലേമിൽ താമസിക്കുന്ന പാലസ്ഥിനികൾക്ക് വികസന പദ്ധതികൾ നടപ്പാക്കുന്നതിനായി ആകും ഫണ്ടുകൾ ഉപയോ​ഗിക്കുക. അതേസമയം, പരിക്കേറ്റ പാലസ്ഥിനികൾക്ക് കുവൈത്തിലെ ആശുപത്രികളിൽ ചികിത്സ നൽകണമെന്ന് മുഹമ്മദ് അൽ മുത്തൈർ എംപി പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദിനോടും ആരോഗ്യ മന്ത്രി ഡോ. ബാസൽ അൽ സബാഹിനോടും ആവശ്യപ്പെട്ടു. 

ഗാസയിലെയും ജറുസലേമിലെയും പരിക്കേറ്റ പാലസ്ഥിനികളെ ചികിത്സിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേ​ഗത്തിലാക്കുന്നതിന്‍റെ ആവശ്യകത മാനുഷികമായ കടമയേക്കാൾ മതപരമായ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം ഊന്നി പറഞ്ഞു.

Related News