യുഎൻ സുരക്ഷാ സമിതിയിൽ ആക്രമണങ്ങളെ അപലപിച്ച് കുവൈത്ത്.

  • 17/05/2021

കുവൈത്ത് സിറ്റി: ന്യൂയോർക്കിൽ നടന്ന പാലസ്ഥിൻ സംബന്ധിച്ച യുഎൻ സുരക്ഷാ സമിതിയുടെ യോഗത്തെ കുവൈത്ത് വിദേശകാര്യമന്ത്രി ഡോ. അഹമ്മദ് നാസർ അൽ സബാഹ് അഭിസംബോധന ചെയ്തു.

ഇസ്രായേൽ പാലസ്ഥീനിൽ നടത്തുന്ന ആക്രമണങ്ങളെയും കുറ്റകൃത്യങ്ങളെയും അദ്ദേഹം അപലപിച്ചു. ജറുസലേം നഗരത്തിൽ ഉൾപ്പെടെ  പാലസ്ഥീൻ പ്രദേശങ്ങളിൽ ഇസ്രായേൽ സേന നടത്തിയ കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും കുവൈത്ത് പൂർണമായും അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

കൂടാതെ, ഇസ്രായേലിന്റെ എല്ലാ നിയമവിരുദ്ധ സെറ്റിൽമെൻറ് പദ്ധതികളോടുമുള്ള എതിർപ്പും കുവൈത്ത് ഉന്നയിച്ചു. പാലസ്ഥിനികളുടെ വീടുകളും സ്വത്തുക്കളും പ്രത്യേകിച്ച് ജറുസലേമിലെ പൗരന്മാരുടെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളെയും അപലപിക്കുകയാണ്. 

സ്വത്തുക്കൾ സ്വന്തമാക്കുന്നതിനായി സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ എങ്ങനെയാണ് സേനയും മറ്റും കൈകാര്യം ചെയ്തതെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

Related News