കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു.

  • 17/05/2021

കുവൈത്ത് സിറ്റി : കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു,  കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ മൂന്നാഴ്ചക്കാലത്തോളം നിർത്തിവച്ചിരുന്നു,  ഇവിടങ്ങളിലേക്ക് നേരിട്ടുള്ള യാത്രാവിലക്ക് പിൻവലിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആരോഗ്യ അധികാരികളുടെ നിർദേശത്തെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള നേരിട്ടുള്ള വാണിജ്യ വിമാന സർവീസുകളെല്ലാം കുവൈറ്റ് അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിട്ടുണ്ടെങ്കിലും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ അനുവദനീയമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 

ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് കുവൈറ്റ് വീമാനത്താവളത്തിൽനിന്ന് അതത് രാജ്യങ്ങളിലേക്ക് പോകാം. മുകളിൽ സൂചിപ്പിച്ച രാജ്യങ്ങളിൽ നിന്ന് വരുന്ന വാണിജ്യ വിമാന സർവീസുകൾ നിരോധിച്ചിട്ടുണ്ടെങ്കിലും ചരക്ക് വിമാന സർവീസുകൾക്ക് നിയന്ത്രണങ്ങളൊന്നുമില്ല.

Related News