കുവൈത്തിൽ മൂന്ന് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 750 സൈബര്‍ കുറ്റകൃത്യങ്ങള്‍

  • 17/05/2021

കുവൈത്ത് സിറ്റി: ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തത് 750 സൈബര്‍ കുറ്റകൃത്യങ്ങള്‍. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ ക്രൈം വിഭാഗം ഡയറക്ടര്‍ കേണല്‍ അബ്‍ദുള്‍അസീസ് അല്‍ മുത്വാ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

2020ല്‍ ആകെ 3,300 കേസുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏറിയ പങ്കും കൊവിഡുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. 2019ല്‍ 4,550 കേസുകളും രജിസ്റ്റര്‍ ചെയ്തു. താന്‍ ചുമതലയേല്‍ക്കും വരെ സൈബര്‍ കുറ്റകൃത്യങ്ങളുടെ അപകടങ്ങളെ കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിന് സൈബര്‍ ക്രൈം വിഭാഗം ഒരു ശ്രമവും നടത്തിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

പ്രത്യേകിച്ചും ഔണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് അവര്‍ പോലും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ സെമിനാറുകളും കോഴ്സുകളും നടത്തി ബോധവത്കരണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News