മിസ് യൂണിവേഴ്സ് മത്സരത്തില്‍ നാലാം സ്ഥാനം സ്വന്തമാക്കി കുവൈത്തില്‍ ജനിച്ച ഇന്ത്യക്കാരി.

  • 18/05/2021

കുവൈത്ത് സിറ്റി: മിസ് യൂണിവേഴ്സ് കിരീടം മെക്സിക്കയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസ സ്വന്തമാക്കി. ഫ്ലോറിഡയില്‍ നടന്ന മത്സരത്തില്‍ കുവൈത്തില്‍ ജനിച്ച ഇന്ത്യയുടെ അഡ്‍ലിന്‍ കസ്റ്റലിനോ നാലാം സ്ഥാനം നേടി. ഇരുപത്തിരണ്ടുകാരിയായ അഡ്‍ലിന്‍ കര്‍ണാടകയില്‍ ഉടുപ്പി സ്വദേശിയാണ്. 

2020 മിസ് ദിവ പട്ടം സ്വന്തമാക്കിയാണ് അഡ്‍ലിന്‍ വിശ്വ സുന്ദരി പോരാട്ടത്തിനുള്ള ഇന്ത്യയുടെ പ്രതിനിധിയായത്. 1998 മെയ് 21ന് കുവൈത്ത് സിറ്റിയിലാണ് അഡ്‍ലിന്‍ ജനിച്ചത്. അല്‍ഫോണ്‍സ് മീര ദമ്പതികളുടെ മകളായ അഡ്‍ലിന്‍ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. 

ഹൈസ്കൂള്‍ പഠനത്തിനായി തന്‍റെ 15-ാം വയസിലാണ് അഡ്‍ലിന്‍ മുംബൈയിലേക്ക് പോയത്. പിന്നീട് വില്‍സണ്‍ കോളജില്‍ ഉപരിപഠനം നടത്തി. സാമൂഹിക വിഷയങ്ങളിലും ഇടപെടല്‍ നടത്താറുള്ള അഡ്‍ലിന്‍ കൊവിഡ് 19 ലോക്ക്ഡൗണിന്‍റെ സമയത്ത് ബുദ്ധിമുട്ടുന്നവര്‍ക്കായി ഒട്ടേറെ സേവനങ്ങളും ചെയ്തിരുന്നു.

Related News