രാജ്യത്തെ ആദ്യ ഡ്രൈവ്-ത്രൂ വാക്സിനേഷന്‍ സെന്‍റര്‍ സന്ദര്‍ശിച്ച് ഓയില്‍ വകുപ്പ് മന്ത്രി.

  • 18/05/2021

കുവൈത്ത് സിറ്റി: രാജ്യത്തെ ആദ്യ ഡ്രൈവ്-ത്രൂ വാക്സിനേഷന്‍ സെന്‍റര്‍ ഓയില്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് അല്‍ ഫാരിസ് എത്തി പരിശോധിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ ഷെയ്ഖ് ജാബര്‍ കോസ്‍വേയില്‍, ഓയില്‍ സെക്ടറാണ് സെന്‍റര്‍ നിര്‍മ്മിക്കുന്നത്. 

കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ സിഇഒ ഹാഷെം ഹാഷെം, കുവൈത്ത് ഓയില്‍ കമ്പനി സിഇഒ ഇമാദ് സുല്‍ത്താന്‍, കുവൈത്ത് ഇന്‍റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി ആക്ടിംഗ് സിഇഒ വാലിദ് അല്‍ ബാദര്‍ എന്നിവരുടെ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. 

സന്ദര്‍ശനവേളയില്‍ സെന്‍ററിന്‍റെ നിര്‍മ്മാണ പുരോഗതിയെക്കുറിച്ചു മന്ത്രി വിശദീകരിച്ചു. രാജ്യത്തെ വാക്സിനേഷന്‍ ക്യാമ്പയിന് സെന്‍റര്‍, മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

റെക്കോര്‍ഡ് സമയത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി അടുത്ത കുറച്ച് ദിവസങ്ങക്കുള്ളില്‍ തന്നെ സെന്‍ററിന്‍റെ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 5,000 പേര്‍ക്ക് ഒരു ദിവസം വാക്സിന്‍ നല്‍കാന്‍ സാധിക്കുന്ന രീതിയിലാണ് സെന്‍ററിന്‍റെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്.

Related News