കുവൈത്തിൽ 21 കൊമേഴ്സൽ കോംപ്ലക്സുകളിലെ 36,000 തൊഴിലാളികൾക്ക് വാക്സിൻ നൽകി

  • 18/05/2021

കുവൈത്ത് സിറ്റി: രണ്ടാം ഘട്ട മൊബൈൽ ഫീൽഡ് വാക്സിനേഷൻ ക്യാമ്പയിനിൽ ഇതുവരെ 21 കൊമേഴ്സൽ കോംപ്ലക്സുകളിലെ 36,000 തൊഴിലാളികൾക്ക് വാക്സിൻ നൽകി. 

കഴിഞ്ഞ ആഴ്ച മാത്രം ആരംഭിച്ച രണ്ടാം ഘട്ട ക്യാമ്പയിനിലൂടെയാണ്  ഇത്രയും പേർക്ക് വാക്സിൻ നൽകിയതെന്ന്   ആരോഗ്യ മന്ത്രാലയത്തിലെ മൊബൈൽ ഫീൽഡ് ക്യാമ്പയിന് നേതൃത്വം നൽകുന്ന ഡോ. ദിനാ അൽ ഹബീബ് പറഞ്ഞു. ഇന്നലെ മാത്രം എട്ട് കോംപ്ലക്സുകളിലായി ഏകദേശം 8000 പേർക്കാണ് വാക്സിൻ നൽകിയത്. 

ആരോഗ്യ മന്ത്രാലയം മൊബൈൽ ഫീൽഡ് വാക്സിനേഷൻ ക്യാമ്പയിൻ്റെ മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്നും ഡോ. ദിനാ അറിയിച്ചു. വിമാനത്തവളം, ജനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള സാധനങ്ങൾ ഉറപ്പാക്കുന്ന കമ്പനികൾ, ഫാക്ടറികൾ തുടങ്ങിയയിടങ്ങളിലാകും ഈ ഘട്ടത്തിൽ വാക്സിൻ എത്തിക്കുക.

Related News