വാക്സിന്‍ സ്വീകരിക്കാന്‍ ക്യൂവില്‍ നിന്നെയാളെ കയ്യേറ്റം ചെയ്തു. നടപടികള്‍ സ്വീകരിച്ച് ആഭ്യന്തര വകുപ്പ്

  • 18/05/2021



കുവൈത്ത് സിറ്റി : വാക്സിന്‍ സ്വീകരിക്കുവാന്‍ വേണ്ടി ക്യൂവില്‍ നിന്നെയാളെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സെക്യൂരിറ്റി ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മോശമായി പ്രതികരിച്ച  സെക്യൂരിറ്റി ഓഫീസര്‍ക്കെതിരെ അന്വേഷണം നടത്താനും ഉചിതമായ നടപടികള്‍ സ്വീകരിക്കാനും സുരക്ഷാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കിയതായി  ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ വകുപ്പ് അറിയിച്ചു. തീര്‍ത്തൂം അപലപീനയമായ ഇത്തരം കൃത്യങ്ങള്‍ ഒറ്റപ്പെട്ടതാണെന്നും രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും നിയമത്തിന്  ആരും അതീതരല്ലെന്നും അധികൃതര്‍ അറിയിച്ചു. 

Related News