കോവിഡ് പരിശോധനക്ക് നിരക്ക് നിശ്ചയിച്ച് ആരോഗ്യ മന്ത്രാലയം

  • 18/05/2021

കു​വൈ​ത്ത്​ സി​റ്റി: കോവിഡ് പരിശോധനക്ക് നിരക്ക് നിശ്ചയിച്ച് ആരോഗ്യ മന്ത്രാലയ​ത്തിന്‍റെ  ഉ​ത്ത​ര​വ്‌. പുതിയ നിര്‍ദ്ദേശ പ്രകാരം ഇരുപത് ദിനാര്‍ ആയാണ് പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക് നിജപ്പെടുത്തിയിരിക്കുന്നത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഫാ​ത്തി​മ അ​ൽ ന​ജ്ജാ​ർ ആ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. നി​ല​വി​ൽ രാജ്യത്തിലെ വിവിധ ലാബുകളും ക്ലിനിക്കുകളും  24 ദീ​നാ​ർ മു​ത​ൽ 30 ദീ​നാ​ർ വ​രെയാണ് ചാര്‍ജ്ജ് ഈടാക്കുന്നത് . ആരോഗ്യ മേഖലയിലെ  നി​ര​ക്കും ചെ​ല​വും വി​ല​യി​രു​ത്തി​യാ​ണ്​ ഫീ​സ്​ നി​ശ്ച​യി​ച്ച​തെ​ന്ന്​ ഡോ. ​ഫാ​ത്തി​മ അ​ൽ ന​ജ്ജാ​ർ പ​റ​ഞ്ഞു. പുതിയ തീരുമാനം നാട്ടിലേക്ക് യാത്രയാകുന്ന  മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് വിദേശികള്‍ക്ക് ആശ്വാസമാകും. 

Related News