ഗള്‍ഫ് രാജ്യങ്ങളില്‍ അഞ്ചാമത്തെ സമ്പന്ന രാജ്യമായി കുവൈത്ത്

  • 18/05/2021

കുവൈത്ത് സിറ്റി :  അറബ് രാജ്യങ്ങളില്‍ അഞ്ചാമത്തെ സമ്പന്ന രാജ്യമായി കുവൈത്ത്.ഗ്ലോബൽ ഫിനാൻസ് മാസിക തയ്യാറാക്കിയ പട്ടിക പ്രകാരം കുവൈത്തിന്റെ ജി ഡി പിയില്‍ പ്രതിശീർഷ വരുമാനം  41,621  ഡോളറാണ്.അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ഖത്തറിന്‍റെ  പ്രതിശീർഷ വരുമാനം 93,508 ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ള യു. എ ഇയുടെത് 58,753 ഡോളറും.ബഹറൈന്‍റെ പ്രതിശീർഷ വരുമാനം 48,766 യുഎസ് ഡോളറും സൗദിയുടെ പ്രതിശീർഷ വരുമാനം 46,811 യുഎസ് ഡോളറുമാണ്. 

അതേസമയം ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിന് 32-ാം സ്ഥാനവും ഖത്തറിന് നാലാം സ്ഥാനവും യുഎഇക്ക് പതിനൊന്നാം സ്ഥാനവും ബഹ്‌റൈന് 23-ാം സ്ഥാനവും സൗദിക്ക്  25-ാം സ്ഥാനവുമുള്ളത്.  എണ്ണയിൽ നിന്നുള്ള ഉയർന്ന വരുമാനവും ജനസംഖ്യയുടെ  കുറവുമാണ് ഗൾഫ് രാജ്യങ്ങളുടെ പ്രതിശീർഷ വരുമാനം ഉയരാനുള്ള പ്രധാനകാരണം.ആഗോളതലത്തിൽ സമ്പന്ന രാജ്യമായി ലക്സംബർഗ് ഒന്നാമതും സിംഗപ്പൂർ, അയർലൻഡ്, ഖത്തർ, സ്വിറ്റ്സർലൻഡ് എന്നിവ തൊട്ടുപിന്നിലുണ്ട്. ആറാം സ്ഥാനത്ത് നോർവേയും അമേരിക്ക, ബ്രൂണൈ, ഹോങ്കോംഗ്, ഡെൻമാർക്ക് എന്നിവ പത്താമത്തെ സമ്പന്ന രാജ്യങ്ങളുമാണ്. 

Related News