ഇന്ത്യന്‍ എംബസ്സിയില്‍ ഓണ്‍ലൈന്‍ ഓപ്പണ്‍ഹൗസ് സംഘടിപ്പിക്കുന്നു.

  • 18/05/2021

കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസ്സി ഓണ്‍ലൈന്‍ ഓപ്പണ്‍ഹൗസ് സംഘടിപ്പിക്കുന്നു. മെയ് 26 ന് നടത്തുന്ന ഓപ്പണ്‍ഹൗസില്‍ ഇന്ത്യയിലെ കോവിഡ് സാഹചര്യവും വിദേശത്തു നിന്നുള്ള സഹായവുമെന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് എംബസ്സി അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കുവൈത്ത് സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍  നിരവധി മെഡിക്കല്‍ ഉപകരങ്ങളാണ്  അയച്ചുകൊണ്ടിരിക്കുന്നത്. ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങളോ ചോദ്യങ്ങളോ  ഉണ്ടെങ്കില്‍ ചോദ്യകര്‍ത്താവിന്‍റെ പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, കുവൈത്തിലെ കോൺടാക്റ്റ് നമ്പർ, വിലാസം രേഖപ്പെടുത്തി  community.kuwait@mea.gov.in ഇമെയിലില്‍ അയക്കണമെന്ന് എംബസ്സി അറിയിച്ചു. സൂമില്‍ (https://zoom.us/j/97951316366?pwd=TnhxemtPMkhhZitieXNHNjFicXRuZz09)  നടക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികളോട് ഇന്ത്യന്‍ എംബസ്സി അഭ്യര്‍ഥിച്ചു.  

Related News