റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി.

  • 18/05/2021

കുവൈത്ത് സിറ്റി :കുവൈത്തിൽ റെസ്​റ്റാറൻറുകളിലും ഹോട്ടലുകളിലും നിയന്ത്രണങ്ങളോടെ ഇരുന്ന്​ ഭക്ഷണം കഴിക്കാൻ അനുമതി. ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി മന്ത്രിസഭാ അംഗീകരിച്ചു.  കഴിഞ്ഞ ഫെബ്രുവരി 24 മുതലായിരുന്നു റെസ്‌റ്റേറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി റദ്ദാക്കിയത്. ഇന്ന് ​ ചേർന്ന മന്ത്രിസഭ യോഗമാണ്​ തീരുമാനമെടുത്തത്​. കോവിഡ്  സുരക്ഷാ  മാർഗനിർദേശങ്ങളും സാമൂഹിക അകലവും പാലിക്കണമെന്ന നിബന്ധനയോടെയാണ്​ അനുമതി. ഞായറാഴ്ച മുതൽ നിയമം പ്രാപല്യത്തിൽ വരും. 

Related News