കുവൈത്തിലെ പ്രവാസികളില്‍ മൂന്നില്‍ ഒരാള്‍ രാജ്യം വിടാനുള്ള പദ്ധതിയില്‍; സര്‍വ്വേ.

  • 18/05/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളില്‍ മൂന്നില്‍ ഒരാള്‍ രാജ്യം വിടാനുള്ള പദ്ധതിയുള്ളവരാണെന്ന് സര്‍വ്വേ. ജന്മനാട്ടിലേക്കോ അല്ലെങ്കില്‍ മറ്റൊരു രാജ്യത്തേക്കോ പോകാനാണ് പദ്ധതികള്‍. കൊവിഡ് മൂലം കുവൈത്തിലെത്തിയ മൂന്നിലൊന്നു പേരും ഭാവി പദ്ധതി മാറ്റിയതായും ജര്‍മ്മനി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'ഇന്‍റര്‍നേഷന്‍സ്' സര്‍വ്വേ പറയുന്നു. 

എട്ട് വര്‍ഷത്തിനിടെ ഏഴാം തവണയാണ് കുവൈത്ത് "എക്സ്പാറ്റ് ഇൻസൈഡർ" സര്‍വ്വേയില്‍ അവാസാന (59) സ്ഥാനത്ത് എത്തുന്നത്. കുടിയേറനും അവിടെ താമസിച്ച് ജോലി ചെയ്യാനുമുള്ള ആളുകളുടെ ആകര്‍ഷണം അനുസരിച്ചാണ് സര്‍വ്വേയില്‍ രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ളത്.  

ജീവിതനിലവാരം, വിനോദത്തിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ കുവൈത്ത് അവസാന സ്ഥാനത്താണ്. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് 51 ശതമാനം പ്രവാസികളും പ്രതികരിച്ചു. ഒപ്പം 62 ശതമാനം പേരും പൗരന്മാരുമായി സൗഹൃദത്തിലാകാന്‍ ബുദ്ധിമുട്ടാണെന്ന് അഭിപ്രായപ്പെട്ടു. 

അതേസമയം, താമസ, ജോലി എന്നിവയ്ക്കുള്ള മികച്ച സ്ഥലങ്ങളായി തായ്‌വാൻ, മെക്സിക്കോ, കോസ്റ്ററിക്ക, മലേഷ്യ, പോർച്ചുഗൽ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, ഇക്വഡോർ, കാനഡ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ആഗോളതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്

Related News