കൊവിഡ് പ്രതിരോധത്തിലെ മികവ്; ജിസിസി രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ കുവൈത്ത്

  • 19/05/2021

കുവൈത്ത് സിറ്റി: കൊവിഡ് സാഹചര്യങ്ങളോട് കുവൈത്ത് എങ്ങനെ പ്രതികരിച്ചുവെന്ന് വ്യക്തമാക്കി കുവൈത്ത് ഫണ്ട് ഫോര്‍ അറബ് എക്കോണമിക് ഡെവലപ്പ്മെന്‍റും ദി ഓക്സഫഡ് ബിസിനസ് ഗ്രൂപ്പും പുറത്തിറക്കിയ റിപ്പോര്‍ട്ട്. പകർച്ചവ്യാധി പടരാതിരിക്കാൻ രാജ്യം വലിയ തോതിലുള്ള നടപടികൾ രാജ്യം കൈക്കൊണ്ടു. 

സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സമ്പദ്‌വ്യവസ്ഥയുമായണ് മഹാമാരിയെ കുവൈത്ത് അഭിമുഖീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാമാരിയുടെ തുടക്കത്തില്‍ അറബ് ലോകത്ത് പ്രതിശീർഷ ജിഡിപിയുടെ അടിസ്ഥാനത്തില്‍  കുവൈത്ത് മൂന്നാം സ്ഥാനത്തായിരുന്നു, ഒരാൾക്ക് ഏകദേശം 30,000 ഡോളര്‍ എന്ന കണക്കില്‍. 

2020 മാർച്ചിനും 2021 മാർച്ചിനുമിടയിൽ കൊവിഡിനെ ചെറുക്കാനുള്ള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തിന് റിപ്പോര്‍ട്ട് പ്രകാരം ജിസിസി രാജ്യങ്ങളില്‍  ഏറ്റവും കൂടുതൽ ശരാശരി സ്കോർ നേടിയത് കുവൈത്ത് ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കുവൈത്തിന് 70.51 പോയിന്‍റുള്ളപ്പോള്‍ ഖത്തറിന് 66.67 പോയിന്‍റാണ്. അതായത് കൊറോണ പ്രതിസന്ധി ഘട്ടത്തിൽ കുവൈത്ത് സർക്കാർ സ്വീകരിച്ച നടപടികൾ ഏറ്റവും കഠിനമായി കണക്കാക്കപ്പെടുന്നു.

Related News