കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുവാന്‍ ഒരുങ്ങി കുവൈത്ത്

  • 19/05/2021

കുവൈത്ത് സിറ്റി : കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുവാന്‍ ഒരുങ്ങി കുവൈത്ത് സര്‍ക്കാര്‍. കോവിഡ് കേസുകളില്‍  കുറവ് വന്നതും രോഗ വിമുക്തി നിരക്ക് ഉയര്‍ന്നതും വാക്സിനുകള്‍ സ്വീകരിക്കുന്നവരുടെ എണ്ണം കൂടിയതുമാണ്  നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുവാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. കടുത്ത  നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ളാ​യി പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന കുവൈത്തിലെ മിക്ക  മേഖലകളും . ഇതിന് അനുബന്ധമായാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സാ​മൂ​ഹി​ക അ​ക​ല​വും പാലിച്ച് കൊണ്ട് റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ക​ഫേ​ക​ളി​ലും ഇ​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​മ​തി നല്കിയത്. കോ​വി​ഡ് എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി​യും ഇളവുകള്‍ക്ക് ശുപാര്‍ശ നല്കിയിട്ടുണ്ട്. ഹോം ​ഡെ​ലി​വ​റി, ടേ​ക്ക് എ​വേ സേ​വ​ന​ങ്ങ​ൾ മാ​ത്രം അ​നു​വ​ദി​ച്ചി​രു​ന്ന ഹോ​ട്ട​ലു​കള്‍ക്ക് ഡൈ​ൻ ഇ​ൻ സേ​വ​ന​ങ്ങ​ൾ​കൂ​ടി അനുവദിച്ചത് മാ​സ​ങ്ങ​ളാ​യി പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന റ​സ്​​റ്റാ​റ​ൻ​റ്​ മേ​ഖ​ല​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്.  

കുവൈത്ത് അംഗീകൃത വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ബാധിച്ച് 90 ദിവസം കഴിഞ്ഞവര്‍ക്കും 72 മണിക്കൂറിനുള്ളില്‍ നടത്തിയ  പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ടതില്ല. അതോടപ്പം കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത സ്വദേശികള്‍ക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്കിൽ ഇളവ് നൽകാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.  കുത്തിവയ്പ് സ്വീകരിക്കാത്ത ഗർഭിണികള്‍ക്കും വിദേശത്തേക്ക് പോകുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്. ആഗോള അടിസ്ഥാനത്തിലെ കോവിഡ്  സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുമെന്നും മന്ത്രിസഭ തീരുമാനിച്ചു. 

വിദേശികളുടെ യാത്ര നിരോധനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം ആകാതിരുന്നത് പ്രവാസികള്‍ക്ക് നിരാശയുണ്ടാക്കിയിട്ടുണ്ടെങ്കിലും  ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക രാജ്യങ്ങളിലേക്ക് കുവൈത്തില്‍ നിന്നും  നിലനിന്നിരുന്ന താല്‍ക്കാലികമായ നിരോധനം പിന്‍വലിച്ചത് ആശ്വാസമായിട്ടുണ്ട്. അതേസമയം ഈ രാജ്യങ്ങളില്‍ നിന്നും ചരക്ക് വിമാനങ്ങൾ വരുന്നതില്‍ വിലക്ക് ബാധകമല്ല. 

Related News