കുവൈത്തിന് പുറത്ത് വാക്സിന്‍ എടുത്തവര്‍ക്ക് സര്‍ട്ടിഫിക്കേറ്റിനായി അപേക്ഷിക്കാമെന്ന് ആരോഗ്യ മന്ത്രാലയം.

  • 19/05/2021

കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്ത് കൊവിഡ് വാക്സിന്‍ സ്വീകരിച്ച പൗരന്മാര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റിനായി അടുത്ത ദിവസങ്ങളില്‍ അപേക്ഷിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒന്നോ രണ്ടോ ഡോസ് എടുത്തവര്‍ക്ക് 'ഇമ്മ്യൂണിറ്റി' ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാം. 

കുവൈത്ത് അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചതിന്‍റെ രേഖ അപേക്ഷിക്കുന്നവര്‍ സമര്‍പ്പിക്കണം. ഫൈസര്‍, ഓക്സ്ഫഡ്, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകള്‍ക്കാണ് കുവൈത്ത് അംഗീകാരം നല്‍കിയിട്ടുള്ളത്. അതേസമയം, മൂന്നാം ബാച്ച് ഓക്സഫഡ് വാക്സിന്‍ എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related News