പ്രതിദിനം ഏകദേശം 30,000 പേര്‍ക്ക് കുവൈത്ത് വാക്സിന്‍ നല്‍കുന്നു.

  • 19/05/2021

കുവൈത്ത് സിറ്റി: പ്രതിദിനം ഏകദേശം 30,000 പേര്‍ക്ക് കുവൈത്ത് വാക്സിന്‍ നല്‍കുന്നതായി ആരോഗ്യ മന്ത്രാലയം. രാജ്യത്തുടനീളമുള്ള മാൾ തൊഴിലാളികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ആരോഗ്യ മന്ത്രാലയം പരിശ്രമിച്ചതിന്‍റെ ഫലമായാണിത്. 

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1084 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് അണുബാധ മൂലം 5  മരണങ്ങളും റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 293574 ആയി. 1701 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.  അതേസമയം, 11100  പേര്‍ രോഗമുക്തി നേടിതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അല്‍ സനദ് പറഞ്ഞു. 

Related News