അപകട ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചാൽ യുഎഇയിൽ ലക്ഷങ്ങൾ പിഴ

  • 20/05/2021

അബുദാബി: അപകട സ്ഥലങ്ങളിൽ ജനക്കൂട്ടം കൂടി നിൽക്കുന്നത് യുഎഇയിൽ നിയമലംഘനമാണെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. അപകടത്തിന്റെ  ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്ക് വൻ തുക പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി .

1,50,000 ദിർഹം(30 ലക്ഷത്തോളം )ആണ് ഇത്തരത്തിൽ അപകടത്തിൻറെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ശിക്ഷയായി ലഭിക്കുക. എന്നാൽ 1,000 ദിർഹമാണ് അപകടസ്ഥലത്ത് കൂട്ടം കൂടി നിന്നാൽ പിഴയായി ഈടാക്കുക.

അപകടം, അഗ്നിബാധ എന്നിവ സംഭവിക്കുമ്പോൾ ഇത്തരം സ്ഥലങ്ങളിൽ ജനങ്ങൾ കൂട്ടംകൂടി നിൽക്കുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി. നിയമലംഘനം ആവർത്തിച്ചാൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് പൊലീസ് ആവർത്തിച്ചു .

Related News