തിരുവനന്തപുരത്ത് കുടുങ്ങിയ കുവൈത്തി സ്വദേശികളെ പ്രത്യേക വിമാനത്തിൽ കുവൈത്തില്‍ എത്തിച്ചു.

  • 24/04/2020

കുവൈത്ത്‌ സിറ്റി: കോവിഡ് ഭീഷണിയെ തുടർന്ന് വിദേശങ്ങളിൽ കുടുങ്ങിപ്പോയ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കുടുങ്ങിയ കുവൈത്തി സ്വദേശികളെ പ്രത്യേക വിമാനത്തിൽ കുവൈത്തില്‍ എത്തിച്ചു..ഇന്ത്യയിൽ ലോക് ഡൌൺ പ്രഖ്യാപിച്ചതിനാൽ മടങ്ങിപോകാനാവാതെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ കുടുങ്ങിപ്പോയ എട്ട് കുവൈത്തി സ്വദേശികളെയാണ് നാട്ടിലെത്തിച്ചത്. ഇവരെ കൊണ്ടുപോകുന്നതിനായി പ്രത്യേക വിമാനം ഇന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയതായി ബന്ധപ്പെട്ട വിമാന കമ്പിനികൾ അറിയിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്‌തു. ചികിത്സാ ആവശ്യാർത്ഥമാണ് കുവൈത്തി കുടുംബങ്ങൾ കേരളത്തിൽ എത്തിയത്. തായ്‌വാനിൽ നിന്നും കുവൈത്തികളെ മടക്കി കൊണ്ടുവരുവാൻ വേണ്ടി അയച്ച പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്തുള്ള കുവൈത്തി കുടുംബങ്ങളേയും കൊണ്ടുവന്നത് . കുവൈത്തിൽ നിന്നും യാത്ര തിരിച്ച പ്രത്യേക വിമാനം ബാങ്കോങ്ങിലെത്തിയ ശേഷം അവിടെയുള്ള കുവൈത്തി പൗരന്മാരുമായി തിരുവനന്തപൂരം അന്തരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ എത്തുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് കൂടുങ്ങി പോയ എട്ട് പേരുമായി ഇന്ന് രാവിലെ പത്തരയോടെ കുവൈത്തില്‍ എത്തുകയായിരുന്നു.

Related News