റമദാന്‍ പകലുകളില്‍ പരസ്യമായി ഭക്ഷിച്ചാല്‍ 100 ദിനാര്‍ പിഴയും ഒരു മാസം തടവും

  • 24/04/2020

കുവൈത്ത് സിറ്റി : വിശുദ്ധ റമദാനിലെ പകല്‍ സമയങ്ങളില്‍ പരസ്യമായി ഭക്ഷണ പാനീയങ്ങള്‍ കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നവര്‍ക്ക് 100 ദിനാര്‍ പിഴയും ഒരു മാസം തടവും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മതശാസനങ്ങളോട് അനാദരവ് കാണിക്കുന്നവരെ ശിക്ഷിക്കുന്ന പീനല്‍ കോഡിലെ വകുപ്പ് പ്രകാരമാണ് ശിക്ഷ ലഭിക്കുക. നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിന് വ്യാപകമായ നിരീക്ഷണം നടത്തും. ഉദയം മുതല്‍ സൂര്യാസ്തമനം വരെ പരസ്യമായി പുകവലിയും, ഭക്ഷം കഴിക്കലും,പാനീയങ്ങള്‍ കുടിക്കുന്നതും അനുവദനീയമല്ല. ഈ നിര്‍ദ്ദേശം എല്ലാവര്‍ക്കും ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Related News