യുഎഇയിലേക്കുള്ള യാത്രാവിലക്കിനിടെ ഇന്ത്യയിൽ നിന്ന് എമിറേറ്റ്‌സ് വിമാനം പറന്നത് ഒരു യാത്രക്കാരനുമായി

  • 26/05/2021

ദുബൈ: യുഎഇയിലേക്കുള്ള യാത്രാവിലക്കിനിടെ ഇന്ത്യയിൽ നിന്ന് എമിറേറ്റ്‌സ് വിമാനം പറന്നത് ഒരു യാത്രക്കാരനുമായി. ഇകെ-501 വിമാനമാണ് മുംബൈയിൽ നിന്ന് ദുബൈയിലേക്ക് ഒരു യാത്രക്കാരനുമായി സർവീസ് നടത്തിയത്.

ഭാവേഷ് ജാവേരി എന്ന ഗോൾഡൻ വിസ ഉടമയാണ് ഒറ്റയ്ക്ക് പറന്ന ഈ യാത്രക്കാരൻ. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റാർജെംസ് ഗ്രൂപ്പ് സിഇഒയാണ് ഇദ്ദേഹം. 

ഈ യാത്രയക്കായി 909ദിർഹം (ഏകദേശം 18,000 രൂപ) ആണ് ജാവേരി ചെലവാക്കിയത്. ക്യാബിൻ ക്രൂ ഒന്നടങ്കം കയ്യടിച്ചാണ് തന്നെ വിമാനത്തിലേക്ക് സ്വീകരിച്ചതെന്നും ഊഷ്മളമായ വരവേൽപ്പാണ് എമിറേറ്റ്‌സ് തനിക്ക് നൽകിയതെന്നും ജാവേരി പറഞ്ഞു. 

ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് യുഎഇയിലെത്താൻ വിലക്ക് പ്രാബല്യത്തിലുണ്ടെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥർ, ഗോൾഡൻ വിസ ഉടമകൾ, യുഎഇ പൗരന്മാർ, യുഎഇ അധികൃതരുടെ യാത്രാ അനുമതി ലഭിച്ചവർ എന്നിവർക്ക് ഈ തീരുമാനത്തിൽ ഇളവുകൾ നൽകിയിട്ടുണ്ട്.

Related News