പുതിയ കൊവിഡ് ചികിത്സയ്ക്ക് അനുമതി നൽകി യുഎഇ

  • 30/05/2021

അബുദാബി: പുതിയ കൊവിഡ് ചികിത്സയ്ക്ക് യുഎഇയിൽ അനുമതി നൽകി. ഹെൽത്ത് കെയർ രംഗത്ത് ലോകത്തിലെ മുൻനിര കമ്പനിയായ ജിഎസ്കെ വികസിപ്പിച്ച സൊട്രോവിമാബ് ആണ് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അംഗീകരിച്ചത്. സൊട്രോവിമാബ് ആന്റിബോഡി ചികിത്സയ്ക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയിരുന്നു.

അടിയന്തര ആവശ്യത്തിന് മരുന്ന് ഉപയോഗിക്കാൻ അംഗീകാരവും ലൈസൻസും നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് യുഎഇ. രോഗികളിൽ പരീക്ഷിച്ച്‌ വിജയകരമാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് വിതരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗികളുടെ ആശുപത്രിവാസം 24 മണിക്കൂറിലധികം നീളുന്നത് കുറയ്ക്കാൻ ഈ ചികിത്സ സഹായിക്കും. മരണനിരക്കും കുറയ്ക്കാനും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നത് പരമാവധി ഒഴിവക്കാനും പുതിയ ചികിത്സയിലൂടെ സാധിക്കും.

Related News