കുട്ടികൾക്ക് ആവശ്യമായ ശ്രദ്ധ നൽകാതിരുന്നാൽ ഇനി 5000 ദിർഹം പിഴ; യുഎഇ

  • 31/05/2021

അബുദാബി: കുട്ടികൾക്ക് ആവശ്യമായ ശ്രദ്ധ നൽകാതിരിക്കുന്നതും അവരെ അവഗണിക്കുന്നതും യുഎഇയിൽ നിയമവിരുദ്ധമാണെന്ന് പ്രോസിക്യൂഷൻ. ഇത്തരത്തിൽ പ്രവൃത്തിക്കുന്നവർക്ക് 5000 ദിർഹം പിഴ ലഭിക്കുമെന്നും യുഎഇ പ്രോസിക്യൂഷൻ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിൽ പറയുന്നു.

മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ ഒറ്റയ്‍ക്കാക്കുന്നത് യുഎഇ ഫെഡറൽ നിയമം 03ന്റെ 35-ാം ആർട്ടിക്കിൾ പ്രകാരം കുറ്റകരമാണ്. കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സംവിധാനമൊരുക്കേണ്ടതും രക്ഷിതാക്കളുടെ ബാധ്യതയാണ്. ഇവയിൽ വീഴ്‍ച വരുത്തിയാൽ 5000 ദിർഹം പിഴയ്‍ക്ക് പുറമെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Related News