തൃശൂർ അസോസിയേഷൻ യാത്രയയപ്പു നൽകി

  • 07/06/2021

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ ജോയിന്റ് സെക്രട്ടറിയും ഫർവാനിയ  ഏരിയ അംഗവും സംഘടനാതലത്തിൽ വ്യത്യസ്ത സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീ വി. ഡി. പൗലോസ്, സിറ്റി ഏരിയ കൺവീനർ,സെൻട്രൽ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീ ജലാൽ എന്നിവർക്ക് അബ്ബാസിയ ട്രാസ്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ യാത്രയയപ്പ്  നൽകുകയുണ്ടായി. ട്രാസക് പ്രസിഡന്റ്‌ ശ്രീ ജോയ് ചിറ്റിലപ്പിള്ളിയുടെ  അധ്യക്ഷതയിൽ ചേർന്ന് ചടങ്ങിൽ ട്രാസ്ക് ജനറൽ സെക്രട്ടറി ശ്രീ: തൃതീഷ് കുമാർ  സ്വാഗതം ആശംസിച്ചു ട്രഷറർ ശ്രീ:ആൻറണി നീലങ്കാവിൽ, വനിതാവേദി ജനറൽ കൺവീനർ ശ്രീമതി ധന്യ മുകേഷ്,സോഷ്യൽ വെൽഫെയർ കൺവീനർ ശ്രീ: എം.എം.പ്രവീൺ, സ്പോർട്സ് കൺവീനർ ശ്രീ ഷാനവാസ്‌ മീഡിയ കൺവീനർ ശ്രീ ബിവിൻ തോമസ്, വനിതാവേദി സെക്രെട്ടറി  ശ്രീമതി:സിന്ധു പോൾസൺ, ജോയിന്റ് സെക്രട്ടറി ശ്രീമതി:മഞ്ജുള ഷിജോ ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കൂടാതെ സൂം ലൂടെ പങ്കെടുത്ത ട്രാസ്ക് മുൻഭാരവാഹികളും അംഗങ്ങളും  ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ട്രാസ്സ്കിന്റെ ഉപഹാരം സെക്രെട്ടറി ശ്രീ തൃതീഷ് കുമാർ കൈമാറി, അതിനു ശേഷം ശ്രീ. പൗലോസ്.വി.ഡി, സ്നേഹോഷ്മളമായ വാക്കുകൾക്ക് മറുപടി പറഞ്ഞു. ചടങ്ങിൽ പങ്കെടുത്തവർക്ക് ട്രഷറർ ശ്രീ ആന്റണി നീലങ്കാവിൽ നന്ദി പറഞ്ഞു.

Related News