മൂന്ന് രാജ്യക്കാര്‍ക്കുകൂടി യുഎഇയുടെ യാത്രാവിലക്ക്

  • 10/06/2021

അബുദാബി: മൂന്നു രാജ്യങ്ങളില് നിന്നുള്ള യാത്രക്കാരുടെ പ്രവേശനം കൂടി യുഎഇ താത്ക്കാലികമായി നിര്ത്തിവെച്ചു. സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളില് നിന്നുള്ളവര്ക്കാണ് നാളെ (വെള്ളിയാഴ്ച്ച) മുതല് വിലക്കേര്പ്പെടുത്തിയിരിക്കുന്നത്.


അതെസമയം, ട്രാന്സിറ്റ്, കാര്ഗോ വിമാനങ്ങള് പ്രവര്ത്തിക്കും. യുഎഇ പൗരന്മാര്, നയതന്ത്ര പ്രതിനിധികള്, ആരോഹഗ്യപ്രവര്ത്തകര്, അവരുടെ കുടുംബാംഗങ്ങള്, യുഎഇ എംബസികളിലും ടുത്ത ബാധിത രാജ്യങ്ങളിലും പ്രവര്ത്തിക്കുന്ന അഡ്മിനിസ്റ്റര്മാര് എന്നിവരെ വിളക്കില് നിന്നും ഒഴിവാക്കിയിട്ടുണ്ട്.


നിലവില് ഇന്ത്യയില് നിന്നുള്ള യാത്രാവിലക്ക് ജൂണ് 30 വരെ എന്നുള്ളത് ജൂലൈ 6 വരെ നീട്ടിയിട്ടുണ്ട്. എന്നാല് യുഎഇയില് നിന്നും ഇന്ത്യയിലേക്കുള്ള വിമാനസര്വ്വീസുകള്ക്ക് യാതൊരു തടസ്സവും ഇല്ല.


യുഎഇക്ക് പുറമെ ഒമാന്, കുവൈത്ത്, സൗദി അറേബ്യാ എന്നീ രാജ്യങ്ങളും ഇന്ത്യക്കാര്ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്. താമസവിസ്ക്കാര്ക്ക് ഖത്തര്, ബഹ്റൈന് എന്നീ രാജ്യങ്ങളിലേക്ക് പ്രവേശിക്കാവുന്നതാണ്.

Related News