യുഎഇയിലെ ജനങ്ങളെ കാത്തിരിക്കുന്നത് നീണ്ട അവധി ദിനങ്ങൾ

  • 13/06/2021

ദുബായ്: ഈ വർഷം നീണ്ട അവധി ദിനങ്ങളാണ് യുഎഇയിലെ ജനങ്ങളെ കാത്തിരിക്കുന്നത്. മൂന്ന് മുതൽ ആറ് ദിവസം വരെ നീണ്ടുനിൽക്കുന്ന വാരാന്ത്യ അവധി ദിനങ്ങളാണ് വരാനിരിക്കുന്നത്. ഈ വർഷം നാല് വ്യത്യസ്ത മാസങ്ങളിലാണ് യുഎഇയിലെ ജനങ്ങൾക്ക് നീണ്ട അവധി ദിനങ്ങൾ ലഭിക്കുക.

അറഫാ ദിനം പ്രമാണിച്ച്‌ യുഎഇയിൽ ജൂലൈ 19 അവധി ദിനമാണ്. തൊട്ടടുത്ത ദിവസമായ ജൂലൈ 20 മുതൽ 22 വരെയാണ് ഈദ് അൽ അദ അവധി. ജൂലൈ 23, 24 വാരാന്ത്യമായതിനാൽ രണ്ട് അവധികൾ കൂടി ലഭിക്കും. ഇതോടെ നീണ്ട ആറ് അവധി ദിനങ്ങളാണ് ജൂലൈയിൽ മാത്രം ലഭിക്കുക.

ഓഗസ്റ്റ് 12നാണ് ഹിജ്‌റ പുതുവർഷാരംഭത്തിലെ പൊതുഅവധി. തുടർന്നുള്ള രണ്ട് ദിവസം വാരാന്ത്യ അവധിയും ലഭിക്കും. ഒക്ടോബർ 21 മുതൽ 23 വരെ പ്രവാചകന്റെ ജന്മദിനം പ്രമാണിച്ച്‌ അവധി നൽകും. ഈ വർഷത്തെ അവസാന മാസമായ ഡിസംബറിൽ നാല് അവധി ദിനങ്ങളാണുള്ളത്. ഡിസംബർ 1 മുതൽ 4 വരെയുള്ള ദിനങ്ങൾ യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related News