യുഎഇയിൽ ഗോൾഡൻ വിസ സ്വന്തമാക്കി മലയാളി ഹോമിയോ ഡോക്ടർ

  • 15/06/2021

ദുബൈ: യുഎഇയിൽ ഗോൾഡൻ വിസ സ്വന്തമാക്കുന്ന ആദ്യത്തെ ഹോമിയോ ഡോക്ടറായി തൃശൂർ സ്വദേശി ഡോ. സുബൈർ പി.കെ. ദുബായ് അൽ ഫിദ മെഡിക്കൽ സെന്ററിലെ മാനേജിങ് ഡയറക്ടറും ജനറൽ ഫിസിഷ്യനുമാണ് അദ്ദേഹം.

2003 ൽ യുഎഎഇ ഹോമിയോപ്പതി ചികിത്സക്ക് അനുമതി നൽകിയപ്പോൾ രാജ്യത്ത് ചികിത്സയ്‍ക്കുള്ള ലൈസൻസ് നേടിയ ആദ്യത്തെ ഡോക്ടർമാരിലൊരാളാണ് ഡോ. സുബൈർ .

രാജ്യത്ത് 17 വർഷത്തെ സ്‌ത്യുത്യർഹ സേവനത്തിന് ശേഷമാണ് ഡോ. സുബൈറിനും കുടുംബത്തിനും 10 വർഷത്തേക്കുള്ള ഗോൾഡൻ വിസ ലഭിക്കുന്നത്. യുഎഇയിലും ബഹ്റൈനിലും ജോലി ചെയ്യുന്ന ഡോക്ടർമാർ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷന്റെ നാഷണൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

Related News