അബുദബിയിൽ ഗ്രീൻ പാസ് നിലവിൽ വന്നു; പൊതുയിടങ്ങളിൽ നിയന്ത്രണം

  • 17/06/2021

അബൂദബി: ഷോപിംഗ് മാളുകൾ, ഗ്രാന്റ് സൂപെർ മാർകെറ്റുകൾ, റെസ്റ്റോറന്റുകൾ എന്നിവയടക്കമുള്ള പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഗ്രീൻ പാസ് പ്രാബല്യത്തിൽ വന്നു. കോവിഡ് വാക്‌സിൻ രണ്ടു ഡോസ് എടുത്തവരും ആർ ടി പി സി ആർ പരിശോധനയിൽ നെഗറ്റീവായവരും അൽ ഹൊസൻ ആപിൽ ഗ്രീൻ പാസ് പ്രദർശിപ്പിച്ച ശേഷമേ പൊതുസ്ഥലങ്ങളിൽ പ്രവേശനം അനുവദിക്കൂ.

എല്ലാവരും കോവിഡ് നെഗറ്റീവ് ഉറപ്പാക്കിയവരാണെന്നതിനാൽ മാളുകളിലും മറ്റും പ്രവേശിച്ചവർ പൂർണ ആത്മവിശ്വാസത്തോടെയാണു മണിക്കൂറുകളോളം ബുധനാഴ്ച മുതൽ ചെലവഴിച്ചത്.

ബുധനാഴ്ച മുതലാണ് ഗ്രീൻ പാസ് പ്രാബല്യത്തിൽ വന്നത്. അൽ ഹൊസൻ ആപിലൂടെ ഗ്രീൻ പാസ് പ്രദർശിപ്പിച്ചവരെ മാത്രമേ മാളുകളിലും ഹൈപർ മാർകെറ്റ്, വലിയ സൂപെർ മാർകെറ്റുകളിലും പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

Related News