യുഎഇയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി

  • 19/06/2021


ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. ഉമ്മുല്‍ഖുവൈനിലാണ് സംഭവം. 492 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളും 675 പാക്കറ്റ് സിഗരറ്റുമാണ് ഉമ്മുല്‍ഖുവൈന്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ പിടിച്ചെടുത്തത്.

ഉമ്മുല്‍ സഊബിലെ ഒരു വെയര്‍ഹോസില്‍ നടത്തിയ റെയ്ഡിനിടെയാണ് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതെന്ന് മുന്‍സിപ്പാലിറ്റിയിലെ സര്‍വീസസ് ആന്‍ഡ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍ ഡയറക്ടര്‍ ഖാനെം അല്‍ അലി വെളിപ്പെടുത്തി . ഇവിടെ നിന്ന് ചെറുകിട വില്‍പ്പന കേന്ദ്രങ്ങളില്‍ എത്തിക്കുകയായിരുന്നു ചെയ്തിരുന്നത്.

അതെ സമയം നിരോധിത ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ രാജ്യത്ത് തുടരുകയാണ്. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 800898 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Related News