ഇന്ത്യയിൽനിന്നുമുളള യാത്രക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നു

  • 19/06/2021


ദുബായ് : ഇന്ത്യയിൽനിന്നുമുളള യാത്രക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നു. ഈ മാസം 23 മുതൽ യുഎഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. 48 മണിക്കൂർ മുമ്പ് എടുത്ത പി സി ആർ പരിശോധനയുടെ സർട്ടിഫിക്കറ്റ് വേണം. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപ്പിഡ് പി സി ആർ ടെസ്റ്റ് നടത്തണം. ദുബൈയിലെത്തിയാൽ വിമാനത്താവളത്തിൽ വീണ്ടും പി സി ആർ പരിശോധന നടത്തണം. ഇതിന്റെ ഫലം വരുന്നത് വരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റയിനിൽ കഴിയണം.

പുതിയ നിയന്ത്രണങ്ങൾ ഇവയാണ്.

യാത്രക്കാർ യു എ ഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം.
48 മണിക്കൂറിനുള്ളിലെ പി സി ആർ ഫലം കൈവശം വേണം.
പി സി ആർ ഫലത്തിൽ QR കോഡ് നിർബന്ധം.
വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപ്പിഡ് പി സി ആർ ടെസ്റ്റ് നടത്തണം.
ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയാൽ പി സി ആർ പരിശോധനക്ക് വിധേയമാകണം.
പി സി ആർ പരിശോധനയുടെ ഫലം വരുന്നത് വരെ ദുബൈയിൽ ഇൻസ്റ്റിറ്റ്യൂഷൺ ക്വാന്റയിൻ നിർബന്ധം.
24 മണിക്കൂറിനകം ഫലം വരും.ഈ നിബന്ധനയിൽ യു എ ഇ സ്വദേശികൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇളവ് അനുവദിക്കും.
ദുബൈ ദുരന്തനിവാരണ സമിതിയുടേതാണ് തീരുമാനം. 

Related News