യു.എ.ഇയുടെ അൽ ഹുസ്ൻ ആപ്പിലെ തകരാർ പരിഹരിച്ചു; അബുദാബിയിൽ ഗ്രീൻ പാസ് നിബന്ധന ഉടൻ പുനഃസ്ഥാപിക്കും

  • 20/06/2021


ദുബൈ: കോവിഡ് പ്രതിരോധത്തിന്​ രൂപ​പ്പെടുത്തിയ യു.എ.ഇയുടെ ഔദ്യോഗിക ആപ്പായ അല്‍ ഹുസ്ൻറെ പ്രവര്‍ത്തനത്തില്‍ വന്ന തകരാർ പരിഹരിച്ചു. വ്യാഴാഴ്​ച വൈകീട്ടാണ്​ മിക്ക ഉപഭോക്​താക്കള്‍ക്കും ആപ്പിന്റെ പ്രവര്‍ത്തനം ലഭ്യമല്ലാതായി തുടങ്ങിയത്​​. 

തകരാര്‍ പരിഹരിച്ച്‌​ ശനിയാഴ്​ച വൈകീട്ടാണ്​ പ്രവര്‍ത്തനം പുനരാരംഭിച്ചത്​. അബൂദബിയില്‍ പൊതുപരിപാടികളിലും മാളുകളിലും ഹോട്ടലുകളിലും പ്രവേശിക്കാന്‍ ആപ്പില്‍ തെളിയുന്ന ഗ്രീന്‍ പാസ്​ നിയമമാക്കിയതോടെ ഉപയോക്​താക്കളുടെ എണ്ണം വര്‍ധിച്ചതാണ്​ തകരാര്‍ വരാനുണ്ടായ സാഹചര്യം.

ആപ് പ്രവര്‍ത്തനം നിലച്ചതോടെ ഗ്രീന്‍ പാസ്​ മാനദണ്ഡം നിര്‍ത്തലാക്കിയിരുന്നു. ആപ്പിന്റെ അപ്‌ഡേറ്റ് പൂര്‍ത്തിയാക്കി എല്ലാ ഉപയോക്താക്കള്‍ക്കും ആപ്ലിക്കേഷന്‍ സേവനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കിയ ശേഷം ഗ്രീന്‍ പാസ്​ പുനഃസ്​ഥാപിക്കുമെന്ന്​ അധികൃതര്‍ അറിയിച്ചിട്ടുണ്ട്​. എന്നാല്‍, ഇതുസംബന്ധിച്ച്‌​ ശനിയാഴ്​ച രാത്രിവരെ പുതിയ ഉത്തരവു​കള്‍ ഇറങ്ങിയിട്ടില്ല.

Related News