അ​ബൂ​ദ​ബി​യി​ല്‍ ന​ഴ്സ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ഷ്‌​ക​രി​ച്ചു

  • 22/06/2021

കോവിഡിന്റെ പശ്ചാത്തലത്തില്‍ അ​ബൂ​ദ​ബി​യി​ല്‍ ന​ഴ്സ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​രി​ഷ്‌​ക​രി​ച്ചു.പുതിയ രീതി അനുസരിച്ച്‌ 45 ദി​വ​സം മു​ത​ല്‍ ര​ണ്ട്​ വ​യ​സ്സു​വ​രെ​യു​ള്ള 8- 12 കു​ട്ടി​ക​ളെ ഒ​രു മു​റി​യി​ല്‍ ഇ​രു​ത്താം. ര​ണ്ടു മു​ത​ല്‍ നാ​ലു​വ​രെ പ്രാ​യ​മു​ള്ള 10- 16 കു​ട്ടി​ക​ളെ​യും ഒ​രു മു​റി​യി​ല്‍ ഇ​രു​ത്തി പ​ഠി​പ്പി​ക്കാം.


ആ​ര്‍​ക്കെ​ങ്കി​ലും കോ​വി​ഡ്​ പോ​സി​റ്റി​വ് റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ ന​ഴ്‌​സ​റി അ​ട​ക്കു​ന്ന​തി​നു​പ​ക​രം മു​റി പ​ത്തു ദി​വ​സ​ത്തേ​ക്ക് അ​ട​ക്കും. എ​ന്നാ​ല്‍, ഒ​രേ​സ​മ​യം മൂ​ന്നോ അ​തി​ല​ധി​ക​മോ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക്​ കോ​വി​ഡ്​ ബാ​ധി​ച്ചാ​ല്‍ ന​ഴ്‌​സ​റി പൂ​ര്‍​ണ​മാ​യും പ​ത്തു ദി​വ​സ​ത്തേ​ക്ക് അ​ട​ക്കും. ക്ലാ​സ് മു​റി​യി​ല്‍ ഓ​രോ കു​ട്ടി​ക​ള്‍​ക്കി​ട​യി​ലും കു​റ​ഞ്ഞ​ത് 3.5 ച​തു​ര​ശ്ര മീ​റ്റ​റി​െന്‍റ സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്ക​ണം.

Related News