പിസിആർ പരിശോധനയ്ക്ക് ഏകീകൃത നിരക്ക് പാലിച്ചില്ല; ആരോഗ്യ സ്ഥാപനത്തിന് പിഴ

  • 22/06/2021



അബുദാബി: അബുദാബിയിൽ കൊവിഡ് പിസിആർ പരിശോധനയ്ക്ക് ഏകീകൃത നിരക്ക് ലംഘിച്ച സ്ഥാപനത്തിന് പിഴ ചുമത്തി അബുദാബി ആരോഗ്യ വിഭാഗം. സാമ്പിൾ കളക്ഷനും പരിശോധനയ്ക്കുമായി  65 ദിർഹം ആണ് അധികൃതർ പുറത്തിറക്കിയ സർക്കുലറിൽ നിശ്ചയിച്ചിരിക്കുന്ന വില. ഇത് പാലിക്കാത്തതിനാണ് ഹെൽത്ത്‌കെയർ സ്ഥാപനത്തിന് പിഴ ചുമത്തിയത്.

എമിറേറ്റിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പരിശോധനയ്ക്ക് നേരത്തെ നിശ്ചയിച്ച നിരക്ക് പാലിക്കണമെന്നും ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

Related News