സന്ദർശക വിസകാർക്കും അബുദാബിയിൽ ഇനി സൗജന്യമായി കോവിഡ് വാക്‌സിനെടുക്കാം

  • 22/06/2021

സന്ദർശക വിസക്കാർക്കും അബുദാബിയിൽ ഇനി സൗജന്യമായി കൊവിഡ് വാക്സിനെടുക്കാം. അബുദാബിയിൽ ഇഷ്യു ചെയ്‍ത സന്ദർശക വിസയുള്ളവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

സേഹയുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി സന്ദർശക വിസയിലുള്ളവർക്കും വാക്സിനേഷൻ ബുക്ക് ചെയ്യാം. വിസയിലുള്ള യൂനിഫൈഡ് ഐ.ഡി നമ്ബർ ഉപയോഗിച്ചാണ് ബുക്ക് ചെയ്യേണ്ടത്. സിനോഫാം അല്ലെങ്കിൽ ഫൈസർ വാക്സിനുകളിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും അവസരമുണ്ടാകും.

അതേസമയം, കാലാവധി കഴിഞ്ഞ വിസക്കാർക്കും കൊവിഡ് വാക്സിൻ നൽകുമെന്ന് നേരത്തെ അബുദാബി അധികൃതർ അറിയിച്ചിരുന്നു. വാക്സിനെടുക്കാവുന്ന ആളുകളുടെ ആകെ ജനസംഖ്യയുടെ 87 ശതമാനത്തിലധികം പേർക്കും യുഎഇയിൽ ഇതിനോടകം വാക്സിൻ നൽകിക്കഴിഞ്ഞിട്ടുണ്ട്.

Related News