ക്വാറന്റൈൻ ആവശ്യമില്ലാത്ത ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി അബുദാബി

  • 24/06/2021

അബുദാബി: ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് അബുദാബി. ക്വാറന്റീൻ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയാണ് പുറത്തു വിട്ടത്. ജൂൺ 23 മുതലാണ് പുതിയ പട്ടിക പ്രാബല്യത്തിൽ വന്നത്. ഓസ്ട്രിയ, ഡെന്മാർക്ക്, ഫിൻലാൻഡ്, ഇറ്റലി, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളെ പുതിയതായി പട്ടികയിൽ ഉൾപ്പെടുത്തി. ക്യൂബ, കിർഗിസ്ഥാൻ, റഷ്യ എന്നീ രാജ്യങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്.

ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസർബൈജൻ ഭൂട്ടാൻ, ബ്രൂണെ, ചൈന, ഡെന്മാർക്ക്, ഫിൻലാൻഡ്, ജർമനി, ഗ്രീൻലാന്റ്, ഹോങ്കോങ്ങ്, ഐസ്‌ലന്റ്, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ, മാൾട്ട, മൗറീഷ്യസ്, മൊൾഡോവ, മൊറോക്കോ, ന്യൂസീലന്റ്, നോർവേ, പോർച്ചുഗൽ, സൗദി അറേബ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലന്റ്, തായ്‌വാൻ, അമേരിക്ക, ഉസ്‌ബെകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഗ്രീൻ ലിസ്റ്റിൽ നിലവിലുള്ളത്.

പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് അബുദാബിയിൽ എത്തിയ ശേഷം നിർബന്ധിത ക്വാറന്റീനിൽ ഇളവ് ലഭിക്കും. ഇവർ വിമാനത്താവളത്തിൽ വെച്ച്‌ പി.സി.ആർ പരിശോധന നടത്തിയാൽ മതിയാവും. വാക്‌സിൻ സ്വീകരിച്ച യാത്രക്കാർ അബുദാബിയിലെത്തി ആറാം ദിവസം പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. വാക്‌സിനേഷൻ പൂർത്തിയാക്കാത്തവർ അബുദാബിയിലെത്തി ആറാം ദിവസവും 12-ാം ദിവസവും പിസിആർ പരിശോധന നടത്തണം.

Related News