ലണ്ടനിൽ മരിച്ച യു.എ.ഇ മനുഷ്യാവകാശ പ്രവർത്തകയുടെ മൃതദേഹം ഖത്തറിൽ ഖബറടക്കുമെന്ന് റിപ്പോർട്ട്

  • 27/06/2021


ദോഹ: ലണ്ടനില്‍ കാറപകടത്തില്‍ മരിച്ച യു.എ.ഇ വിമതയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ആലസിദ്ദീഖിയുടെ ഖബറടക്കം ഖത്തറില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. യു.എ.ഇ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അഹമദ് അല്‍ ശൈബ അല്‍ നുഐമിയാണ് ഇക്കാര്യം  ട്വിറ്ററില്‍ പങ്കുവച്ചത്. സമയവും സ്ഥലവും പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ആഴ്ചയാണ് ലണ്ടനില്‍ കാറപകടത്തില്‍ സിദ്ദീഖി കൊല്ലപ്പെട്ടത്. യു.എ.ഇയില്‍ മയ്യിത്ത് സംസ്കരിക്കാൻ അനുവാദം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഖത്തറിലെത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നേരത്തെ ഖത്തറില്‍ ഇവരും ഭര്‍ത്താവും അഭയം തേടിയിരുന്നു. പിന്നീട് ബ്രിട്ടനിലേക്ക് പോവുകയായിരുന്നു. 

2019 മുതല്‍ ലണ്ടനിലാണ് കഴിയുന്നത്. സിദ്ദീഖിയുടെ അപകടമരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെങ്കില്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന് ഡോണ്‍ എന്ന അഭിഭാഷക സംഘടന ആവശ്യപ്പെട്ടിരുന്നു.

Related News