10 നഗരങ്ങളിലേക്ക് ഡിജിറ്റൽ ട്രാവൽ പാസുമായി എമിറേറ്റ്സ്

  • 30/06/2021

ദുബായ്: 10 നഗരങ്ങളിലേക്ക് പറക്കുന്ന യാത്രക്കാർക്ക് കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകുന്ന അയാട്ട ട്രാവൽ പാസ് സൗകര്യമൊരുക്കി എമിറേറ്റ്‌സ് എയർലൈൻസ്. അടുത്ത ആഴ്ചകളിൽ തന്നെ എമിറേറ്റ്സിന്റെ മറ്റു റൂട്ടുകളിലേക്കും സംവിധാനം വ്യാപിപ്പിക്കും. ഇതോടൊപ്പം യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി യുഎഇയുടെ കൊവിഡ് പ്രതിരോധ മൊബൈൽ ആപ്പ് ആയ അൽ ഹുസ്‌നുമായി എയർലൈൻസിന്റെ ചെക്ക്-ഇൻ സംവിധാനം ബന്ധിപ്പിക്കുമെന്നും എമിറേറ്റ്സ് അറിയിച്ചു.

ദുബായിൽ നിന്ന് ലണ്ടൻ, ബാഴ്‌സലോണ, മാഡ്രിഡ്, ഇസ്താംബൂൾ, ന്യൂയോർക്ക്, മോസ്‌ക്കോ, ഫ്രാങ്ക്ഫർട്ട്, ചാൾസ് ഡിഗോൾ, ആംസ്റ്റർഡാം എന്നീ നഗരങ്ങളിലേക്ക് പറക്കുന്നവർക്ക് അയാട്ട ട്രാവൽ പാസ് ഉപയോഗിക്കാം. പിസിആർ പരിശോധനാ ഫലം, ടെസ്റ്റ് നടത്തിയ തീയതി, സമയം, ലാബ്, കൊവിഡ് പ്രതിരോധ വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ട യാത്രാ വിവരങ്ങൾ അടങ്ങിയ രേഖകൾ അയാട്ടയുടെ ട്രാൽ പാസിൽ ലഭ്യമാവും. യാത്ര ചെയ്യുന്ന നഗരങ്ങളിലെ കൊവിഡ് ടൈസ്റ്റ് ലാബുകളെ കുറിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാവും

അയാട്ട ട്രാവൽ പാസ് ഡൗൺലോഡ് ചെയ്യുന്നത് സംബന്ധിച്ചുള്ള നിർദേശങ്ങളും ആക്ടിവേഷൻ കോഡും ഉൾപ്പെട്ട ഇമെയിലും എസ്‌എംഎസും എമിറേറ്റ്‌സ് യാത്രക്കാർക്ക് ലഭിക്കും. ഐഒഎസിലും ആൻഡ്രോയിഡിലും ട്രാവൽ പാസ് ആപ്പ് ലഭ്യമാണെന്നും അധികൃതർ അറിയിച്ചു. സ്മാർട്ട് ഫോണിൽ ട്രാവൽ പാസ് ലഭ്യമാവുന്നതോടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെ പ്രിന്റ് ചെയ്ത കോപ്പിയോ സോഫ്റ്റ് കോപ്പിയോ കൈയിൽ കരുതേണ്ടി വരില്ല. പകരം ട്രാവൽ പാസിലെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മതിയാവും. അയാട്ടയുമായും മറ്റും ചേർന്ന് എമിറേറ്റ്സ് നടത്തിയ ട്രാവൽ പാസിന്റെ ട്രയൽ റൺ വൻ വിജയമായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

കൊവിഡ് കാലത്ത് യാത്രാ രേഖകൾ പരിശോധിക്കുമ്ബോഴുണ്ടാകുന്ന സമ്ബർക്കം ഒഴിവാക്കാനും ഡിജിറ്റലായി ഇവ പരുശോധിക്കുന്നതിനുമുള്ള സംവിധാനം എമിറേറ്റ്‌സ് കാര്യക്ഷമമായി നടപ്പാക്കി വരുന്നതായി ചീഫ് ഓപറേറ്റിംഗ് ഓഫീസർ ആദിൽ അൽ റിദ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് അയാട്ട ട്രാവൽ പാസും യുഎഇ ഹെൽത്ത് ഡാറ്റാബേസും ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

Related News