കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് 15 കോടി രൂപയുടെ ആശ്വാസ പദ്ധതിയുമായി ആർ.പി. ഫൗണ്ടേഷൻ

  • 30/06/2021

ദുബായ് : കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് 15 കോടി രൂപയുടെ ആശ്വാസ പദ്ധതിയുമായി പ്രവാസി വ്യവസായി രവി പിള്ള. പദ്ധതിയിൽ അഞ്ച് കോടി രൂപയുടെ സഹായം പ്രവാസികൾകൾക്ക് ലഭ്യമാക്കുമെന്ന് രവി പിള്ള അറിയിച്ചു.

നേരത്തേ നടപ്പാക്കിയ 85 കോടിയുടെ പദ്ധതികൾക്ക് പുറമേയാണ് 15 കോടിയുടെ സഹായമെന്ന് ആർപി ഗ്രൂപ്പ് ചെയർമാർ രവിപിള്ള പറഞ്ഞു. ഓണത്തിന് മുമ്പേ അർഹരിലേക്ക് സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവാസികൾക്കുള്ള സഹായത്തിന് ഗുണഭോക്താക്കളെ കണ്ടെത്തുക നോർക്കയായിരിക്കുമെന്നും രവി പിള്ള അറിയിച്ചു.

പത്തുകോടി രൂപ നാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് ആർ.പി. ഫൗണ്ടേഷൻ വിതരണം ചെയ്യും. കോവിഡ് മൂലം നാട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കുള്ള സഹായം, പെൺകുട്ടികളുടെ വിവാഹം, ചികിത്സ ആവശ്യങ്ങൾ, വിധവകളായ സ്ത്രീകൾക്കുള്ള സഹായം എന്നിവയ്ക്കാവും വിതരണം ചെയ്യുക. ദുരിതത്തിലായ പരമാവധി പേരിലേക്ക് സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥലം എം പി, എം എൽ എ മന്ത്രിമാർ, ജില്ലാകളക്ടർ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രത്തോടെ rpfoundation@drravipillai.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ നൽകാം.

Related News