ദുബായ് പോലീസ് ട്രാഫിക് വിഭാഗത്തിൽ വനിതാ ഉദ്യോഗസ്ഥർ സ്ഥാനമേറ്റു

  • 04/07/2021

ദുബായ് : പോലീസ് ട്രാഫിക് വിഭാഗത്തിൽ ആദ്യമായി രണ്ട് വനിതാ ഉദ്യോഗസ്ഥർ സ്ഥാനമേറ്റു. ലെഫ്. ഖൗലൂദ് ഒബൈദ് ഷിറോക്ക്, ലെഫ്. ഫാത്തിമ അഹമ്ദ് അബ്ദുല്ല എന്നിവരാണ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ, അപകട പുനർനിർമാണം എന്നീ മേഖലകളിൽ ആദ്യ അന്വേഷകരായി ചുമതലയേറ്റത്.

വാഹനാപകടങ്ങൾ അന്വേഷിച്ച് കാരണങ്ങൾ കണ്ടെത്തുകയും ട്രാഫിക് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതുമാണ് ഇവരുടെ പ്രധാന ചുമതല. രണ്ട് ഉദ്യേഗസ്ഥരും എല്ലാത്തരം അപകടങ്ങളുടെയും റിപ്പോർട്ടുകൾ സ്വീകരിക്കുമെന്ന് ദുബായ് പോലീസ് അധികൃതർ വിശദീകരിച്ചു.

പ്രാദേശിക, അന്തർദേശീയ തലത്തിൽ പ്രത്യേക പരിശീലനത്തിലൂടെ ഈ മേഖലയിൽ കൂടുതൽ സ്ത്രീസാന്നിധ്യമുണ്ടാക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് പ്രവർത്തിക്കുന്നുണ്ടെന്ന് ജനറൽ ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി വിശദീകരിച്ചു.

Related News