മൊഡേണ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് യുഎഇയിൽ അനുമതി

  • 04/07/2021



അബുദാബി:  മൊഡേണ കൊവിഡ് 19 വാക്സിന്റെ അടിയന്തര രജിസ്ട്രേഷന് അനുമതി നൽകിയതായി യുഎഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. ക്ലിനിക്കൽ ട്രയലുകൾക്കും കർശന വിലയിരുത്തലുകൾക്കും ശേഷമാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 

രാജ്യത്തിന്റെ നടപടികളും ചട്ടങ്ങളും മൊഡേണ വാക്സിൻ പാലിക്കുന്നുണ്ട്. അതോടൊപ്പം വാക്‌സിന്റെ സുരക്ഷിതത്വത്തിനും ഉപയോഗത്തിനുമായുള്ള ആഗോള നിലവാരം മൊഡേണ വാക്‌സിൻ ഉറപ്പാക്കുന്നുണ്ടെന്നും സ്ഥിരീകരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് ഹെൽത്ത് റെഗുലേറ്ററി വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അമിൻ ഹുസ്സൈൻ അൽ അമീരി പറഞ്ഞു.

Related News