ദുബായിൽ ടാക്സിക്കു മുകളിൽ ഡ്രൈവർമാരുടെ പേര് പ്രദർശിപ്പിക്കുന്ന സംവിധാനം

  • 09/07/2021


ദുബായിൽ കൊറോണക്കാലത്ത് അധികസമയം ജോലി ചെയ്തു സമൂഹത്തോടുള്ള കടമ നിറവേറ്റിയ 638 ഡ്രൈവർമാരെ തിരിച്ചറിഞ്ഞ് ഇവരുടെ പേരുകൾ ടാക്സിക്കു മുകളിലെ മഞ്ഞ സൈൻബോർ‍ഡിൽ പ്രദർശിപ്പിക്കുകയാണു ചെയ്യുന്നത്. ഇവരിൽ മലയാളികളടക്കം ഇന്ത്യക്കാരുമുണ്ട്. ആർടിഎയ്ക്ക് കീഴിലുള്ള വിവിധ ടാക്സി കമ്പനികളിലെ ഡ്രൈവർമാരും ദുബായ് ടാക്സി കോർപറേഷനിലെ ‍ഡ്രൈവർമാരും ഇതിൽ ഉൾപ്പെടും. കോറണക്കാലത്തെ മികച്ച ടാക്സി ഡ്രൈവർമാരെ തിരിച്ചറിയുന്നതിനാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയതെന്നു റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു.

ദുബായിൽ ഒൻപത് വർഷം മുൻപ് മികച്ച ടാക്സി ‍ഡ്രൈവർമാർക്കുള്ള ട്രാഫിക് സേഫ്റ്റി അവാർഡ് നിലവിൽ വന്നിരുന്നു. എല്ലാ മാസവും മികച്ച ഡ്രൈവർമാരെ തിരഞ്ഞെടുക്കുകയാണു ചെയ്യുന്നത്. കൂടാതെ, ഡ്രൈവർമാരുടെ കുടുംബത്തെ സന്ദർശക വീസയിൽ യുഎഇയിലേക്കു കൊണ്ടുവരുന്നതിനായി സൗജന്യ വിമാന ടിക്കറ്റുകളും സമ്മാനമായി നൽകുന്നുണ്ട്. ഇതിനായി പ്രതിവർഷം 20 ലക്ഷം ദിർഹം ചെലവഴിക്കുന്നുത് .

Related News