ശൈഖ് മുഹമ്മദ് ബിൻ സായിദിന് മാൻ ഓഫ് ഹ്യുമാനിറ്റി പുരസ്‌കാരം

  • 11/07/2021

അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് മാൻ ഓഫ് ഹ്യുമാനിറ്റി പുരസ്‌കാരം. വത്തിക്കാനിലെ പൊന്തിഫിക്കൽ ഫൗണ്ടേഷൻ ഗ്രാവിസ്സിമം എജ്യുക്കേഷനിസ് ആണ് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ ഈ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. ആഗോള സമാധാനം പുലരുന്നതിനായി വിദ്യാഭ്യാസത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകിയത്.

മാനുഷിക സംഭാവനകൾ നൽകുന്നതിൽ മാതൃകയാണ് യുഎഇ എന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി കത്തോലിക്ക വിദ്യാഭ്യാസ സഭ വ്യക്തമാക്കി. സഹിഷ്ണുതയും സഹവർത്തിത്തവും ഊട്ടിയുറപ്പിക്കുന്നതിൽ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പാത പിന്തുടർന്ന ഭരണാധികാരിയാണ് ശൈഖ് മുഹമ്മദെന്നും വിലയിരുത്തി.

Related News