അബുദാബിയിൽ ക്വാറന്റീൻ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി

  • 14/07/2021

അബുദാബി: അബുദാബിയിൽ ക്വാറന്റീൻ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ടു. 35 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്.  

അൽബേനിയ, അർമേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസർബൈജൻ, ബെൽജിയം, കാനഡ,  ചൈന, ഡെന്മാർക്ക്, ഫ്രാൻസ്, ജർമനി, ഹോങ്കോങ്ങ്, ഹങ്കറി, ഐസ്ലന്റ്, ഇസ്രയേൽ, ഇറ്റലി, ജോർദാൻ, മാൾട്ട, മൗറീഷ്യസ്, മൊൾഡോവ, നെതർലാൻഡ്, ന്യൂസീലന്റ്, നോർവേ, അയർലാൻഡ്, റൊമാനിയ,  സൗദി അറേബ്യ, സീഷെൽസ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, സ്വീഡൻ, സ്വിറ്റ്സർലന്റ്, തായ്വാൻ, ടർക്ക്‌മെനിസ്ഥാൻ, അമേരിക്ക, വത്തിക്കാൻ സിറ്റി  എന്നീ രാജ്യങ്ങളാണ് നിലവിൽ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഗ്രീൻ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് അബുദാബിയിൽ എത്തിയ ശേഷം നിർബന്ധിത ക്വാറന്റീനിൽ ഇളവ് ലഭിക്കും. ഇവർ വിമാനത്താവളത്തിൽ വെച്ച് പി.സി.ആർ പരിശോധന നടത്തിയാൽ മതിയാവും.വാക്സിൻ സ്വീകരിച്ച യാത്രക്കാർ അബുദാബിയിലെത്തി ആറാം ദിവസം പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. വാക്സിനേഷൻ പൂർത്തിയാക്കാത്തവർ അബുദാബിയിലെത്തി ആറാം ദിവസവും 12-ാം ദിവസവും പിസിആർ പരിശോധന നടത്തണം.

Related News