അബുദാബിയിൽ ജൂലൈ 19 മുതൽ രാത്രികാല യാത്രാ വിലക്ക്

  • 16/07/2021


അബുദാബിയിൽ ജൂലൈ 19 (തിങ്കൾ) മുതൽ രാത്രികാല യാത്രാ വിലക്ക്. രാത്രി 12 മണിമുതൽ ആണ് വിലക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. 

അണുനശീകരണതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് എന്ന് അബുദാബി ദുരന്ത നിവാരണ സമിതി അറിയിച്ചു. രാത്രി 12 മുതൽ ഏർപ്പെടുത്തിയ വിളക്കുകൾ രാവിലെ 5 മണിവരെ ഉണ്ടാകും. ഈ സമയത്ത് അത്യാവശ്യത്തിന് അല്ലാതെ ആരും പുറത്ത് ഇറങ്ങാൻ പാടില്ല. 

പെരുന്നാൾ പ്രമാണിച്ചാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. കൊറോണ വ്യാപനം കുറയ്ക്കാനും ആളുകൾ കൂടുന്നത് ഇല്ലാതാക്കാനും ആണ് അബുദാബി ഗവൺമെന്റ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

Related News