അബുദാബിയിൽ നാളെ മുതൽ രാത്രിസഞ്ചാര നിയന്ത്രണം പ്രാബല്യത്തിൽ

  • 18/07/2021

അബുദാബി: അബുദാബിയിൽ രാത്രിസഞ്ചാര നിയന്ത്രണം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും അബുദാബി ദുരന്ത നിവാരണ അതോറിറ്റിയാണ് ജൂലൈ 19 മുതൽ ദേശീയ അണുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രാത്രിസഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയത്.

അർധരാത്രി 12 മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് ദേശീയ അണുനശീകരണ യജ്ഞം നടക്കുക. ഈ സമയത്താണ് സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാനും എമർജൻസി ജോലികളിൽ ഏർപ്പെടാൻ അനുമതിയുള്ളവർക്കും മാത്രം ഈ സമയത്ത് പുറത്തിറങ്ങാം. എന്നാൽ ഇതിനുള്ള പൊലീസ് പെർമിറ്റ് വാങ്ങണം.  www.adpolice.gov.ae എന്ന വെബ്‌സൈറ്റിലൂടെ മുൻകൂട്ടി അപേക്ഷ സമർപ്പിക്കണം. 



Related News