കഴിഞ്ഞ മൂന്ന് മാസത്തിനിടെ യുഎഇ 5,000 ഇസ്രായേലികള്‍ക്ക് പൗരത്വം നല്‍കിയതായി റിപ്പോർട്ട്

  • 19/07/2021



ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ യുഎഇ 5,000 ഇസ്രായേലികള്‍ക്ക് പൗരത്വം നല്‍കിയതായി റിപ്പോർട്ട്. എമിറേറ്റ്സിന്റെ പൗരത്വം ലഭിക്കുന്നതോടെ ഇസ്രയേലികള്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ പേര്‍ഷ്യന്‍ ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ കടക്കാന്‍ കഴിയുമെന്ന് എമിറേറ്റ്സ് ലീക്സ് റിപോര്‍ട്ട് ചെയ്തു. 

യു.എ. ഇ ഇസ്രായോലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയും കോണ്‍സുലേറ്റ് തുറക്കുകയും ചെയ്തിരുന്നു. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഈയിടെ യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. യു.എ.ഇയുടെ ഇസ്രായേലിനോടുള്ള നിലപാടില്‍ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു.

Related News